Zygo-Ad

ജൂലായ്‌ 30 ഭാഷാ സമര അനുസ്മരണവും കെ.കെ. മുഹമ്മദ് സാഹിബ്‌ അനുസ്മരണവും വിജയിപ്പിക്കുക.


തലശ്ശേരി : മുസ്‌ലിം യൂത്ത്ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി ജൂലായ് 30 യൂത്ത്ലീഗ് ദിനത്തിൽ തലശ്ശേരി നവരത്ന ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് സംഘടിപ്പിക്കുന്ന ഭാഷ സമര അനുസ്മരണവും കെ.കെ.മുഹമ്മദ് സാഹിബ് അനുസ്മരണവും വിജയിപ്പിക്കുവാൻ മുസ്‌ലീംലീഗ് മുൻസിപ്പൽ കമ്മിറ്റി വിളിച്ച് ചേർത്ത പോഷക സംഘടനകളുടെ യോഗത്തിൽ തീരുമാനിച്ചു.

 മുൻസിപ്പൽ പ്രസിഡന്റ് സി.കെ.പി. മമ്മുവിന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് അഡ്വ:കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. മഹറൂഫ് ആലഞ്ചേരി, റഹ്മാൻ തലായി, കെ.സി.ഷെബീർ,

തഫ്‌ലിം മാണിയാട്ട്,ജംഷീർ മഹമ്മൂദ്, അഫ്സൽ മട്ടാമ്പ്രം, റമീസ് നരസിംഹ, അഫ്നീദ്.യു, തസ്നി.കെ.സി, റാഷീദ ടീച്ചർ, റുബ്സീന സംസാരിച്ചു അഹമ്മദ് അൻവർ സ്വാഗതവും, മുനവ്വർ അഹമ്മദ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ