തലശ്ശേരി: 2026-27 അക്കാദമിക വർഷത്തിൽ വിവിധ പ്രൊഫഷണൽ, തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പ്രവേശനം നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികളിൽ നിന്നും മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) സ്കോളർഷിപ്പിനായി അപേക്ഷകൾ ക്ഷണിച്ചു.
അർഹതയുള്ള കോഴ്‌സുകൾ:
മെഡിസിൻ
എഞ്ചിനീയറിംഗ്
അഗ്രികൾച്ചർ
ബി.എഡ്
മറ്റ് പ്രൊഫഷണൽ ഡിഗ്രി / ഡിപ്ലോമ കോഴ്‌സുകൾ, സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥികൾ പുതുക്കലിന് ഫോമിൽ അപേക്ഷ നൽകണം.
അപേക്ഷിക്കേണ്ട വിധം:
നിശ്ചിത അപേക്ഷാ ഫോമുകൾ തലശ്ശേരി എ.വി.കെ. നായർ റോഡിലെ എം.എസ്.എസ് ഓഫീസിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ അനുബന്ധ രേഖകൾ സഹിതം ജൂലൈ 31-നകം ഓഫീസിൽ നേരിട്ട് എത്തിക്കേണ്ടതാണ്.
വിലാസം: എം.എസ്.എസ് കുട്ട്യമ്മു സെൻ്റർ, എ.വി.കെ. നായർ റോഡ്, നാരങ്ങാപ്പുറം, തലശ്ശേരി. ഫോൺ: 92077 33051.
