തലശ്ശേരി: സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയേയും അദ്ദേഹത്തിൻ്റെ നിര്യാതയയാ അമ്മയേയും അസഭ്യപരമായ പരാമർശം നടത്തിയ ജാൻമണിക്കെതിരെയാണ് ധർമ്മടം പോലീസ് സ്‌റ്റേഷനിൽ പരാതി നല്കിയത്.
ഭാരതം എന്ന രാജ്യത്ത് എല്ലാവർക്കു എല്ലാ തരത്തിലുള്ള അഭിപ്രായ സ്വാതന്ത്രമുള്ള രാജ്യം തന്നെയാണ് എന്നാൽ ഇത്തരം വില കുറഞ്ഞ പരമർശങ്ങൾ ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം അപമാനകരമായ ഒന്നാണ്.
ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ ശത്രുതയും അസഹിഷ്ണുതയും പകർത്തുന്നവയാണ് ദിവ്യ ചെള്ളത്ത് സൂചിപ്പിച്ചു. ഇത്തരം പരാമർശങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പരാതി നൽകിയത്.
മഹിളാ മോർച്ച കണ്ണൂർ സൗത്ത് ജില്ല പ്രസിഡണ്ട് ദിവ്യ ചെള്ളത്ത്, ജനറൽ സെക്രട്ടറി സനിഷ രാഗിൽ, ധർമ്മടം മണ്ഡലം മഹിളാ മോർച്ച പ്രസിഡണ്ട് വിന്യസാഗർ, സെക്രട്ടറി മോളി രാമചന്ദ്രൻ ധർമ്മടം വൈസ് പ്രസിഡണ്ട് സോന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരാതി നല്കിയത്
