തലശ്ശേരി: പാതിരിയാട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കണ്ണൂർ ജില്ല ജെ.എൻ. ഹോക്കി ചാമ്പ്യൻഷിപ്പിൽ മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ കിരീടം ചൂടി. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ പാതിരിയാട് ഹയർ സെക്കൻഡറി സ്കൂളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മുബാറക്ക് ടീം ജേതാക്കളായത്.
മികച്ച ഒത്തിണക്കവും ആക്രമണാത്മക പ്രകടനവും കാഴ്ചവെച്ച മുബാറക്കിന്റെ താരങ്ങൾ മത്സരത്തിലുടനീളം ആധിപത്യം പുലർത്തി. വിജയത്തോടെ ജില്ലയിലെ ജെ.എൻ. ഹോക്കി കിരീടം മുബാറക്ക് ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി.
ആഗസ്‌ത് 1 മുതൽ 4 വരെ കൊല്ലത്തു വച്ചു നടക്കുന്ന സംസ്ഥാന ഹോക്കി മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് മുബാറക്ക എച്ച്.എസ്.എസ് പങ്കെടുക്കും.
വിജയികളെ സ്കൂളിലെ പി.ടി.എയും അധ്യാപകരും ചേർന്ന് അനുമോദിച്ചു. പ്രിൻസിപ്പൽ ടി.എം. സാജിദ്, പ്രഥമാധ്യാപകൻ എം.കുഞ്ഞിമൊയ്തു, പി.ടി.എ. പ്രസിഡന്റ് തഫ്ലീം മാണിയാട്ട്, സ്റ്റാഫ് സെക്രട്ടറി എൻ.എം. നിഷാദ്, പി.എം. അഷ്റഫ്, സി.കെ.പി. അനസ്, കെ. കുഞ്ഞമ്മത്, അസീം, സി.പി. മിസ്ഹബ്, ഇ.കെ. ഉവൈസ് എന്നിവർ ചേർന്ന് വിജയികളെ സ്വീകരിച്ച് അഭിനന്ദിച്ചു.
