തലശ്ശേരി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷനിൽ (കെഎസ്എസ്പിഎ) പുതുതായി അംഗത്വമെടുത്തവർക്ക് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ വരവേൽപ് സമ്മേളനം കെപിസിസി ട്രഷറർ വി എ നാരായണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി കെ സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അസോസിയേഷന്റെ അർദ്ധ വാർഷിക കൗൺസിൽ യോഗം ജില്ലാ പ്രസിഡന്റ് എം പി കുഞ്ഞിമൊയ്‌തീൻ ഉദ്ഘാടനം ചെയ്തു. അടുത്തിടെ അന്തരിച്ച സംസ്ഥാന ഓഡിറ്റർ എം പി കൃഷ്ണദാസ്, സംസ്ഥാന കമ്മിറ്റി അംഗം പി അബ്ദുൾ ഖാദർ, കുടുംബ പെൻഷനർ എൻ പി കൗസു എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ രാജേന്ദ്രൻ, പി വി ബാലകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് വി ലളിത, വനിതാഫോറം ജില്ലാ സെക്രട്ടറി അജിതകുമാരി കോളി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം സോമനാഥൻ, കെ കെ രവീന്ദ്രൻ, കെ എം പവിത്രൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ പ്രഭാകരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി പി മോഹനൻ, പി കെ ശ്രീധരൻ, പി കെ പങ്കജാക്ഷൻ, പി സതി, നിയോജകമണ്ഡലം സെക്രട്ടറി സുനിൽ കരിമ്പിൽ, ട്രഷറർ വി വി രാജീവ്കുമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു.
