തലശ്ശേരി: അമിത പലിശ വാഗ്ദാനം ചെയ്തു സഹകരണ സംഘത്തില്‍ വൻ തട്ടിപ്പ് നടത്തിയെന്ന കേസില്‍ സെക്രട്ടറിക്കും ഭരണ സമിതിക്കുമെതിരേ കേസ്.
ഒ.വി. റോഡില്‍ പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി വെല്‍ഫെയർ സഹകരണ സംഘം സെക്രട്ടറി ജോജിഷും ഭരണ സമിതിയംഗങ്ങളുമാണ് കേസിലെ പ്രതികള്‍.
സംഭവത്ത തുടർന്ന് സെക്രട്ടറി ഒളിവില്‍ പോയി. ഏതാണ്ട് അഞ്ചു കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. മൂന്നു പേരുടെ പരാതിയിലാണു പോലീസ് നടപടി. 2022 മാര്ച്ച് മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിൽ പല തവണകളായി 55,70,000 രൂപ പ്രതികൾ ഇവരിൽ നിന്നു ഡെപ്പോസിറ്റായി സ്വീകരിച്ചിരുന്നു.
സമാനമായ രീതിയിൽ മുഴപ്പിലങ്ങാട് കുളംകടവ് റോഡ് സ്വദേശിയായ അനുകൂലി ൽ നിന്ന് 37,95,000 രൂപയും മുഴപ്പിലങ്ങാട് എളവന സ്വദേശിനിയായ പി. ജഷിനയില്‍ നിന്ന് 17 ലക്ഷം രൂപയും നിക്ഷേപമായി സ്വീകരിച്ചതായി പരാതിയില്‍ പറയുന്നു.
