തലശ്ശേരി: കൈതേരിയിലെ ആർഎസ്എസ് നേതാവിന്റെ വീടിനു നേരെ ബോംബെറിഞ്ഞെന്ന കേസിൽ 4 സിപിഎം പ്രവർത്തകരെ കോടതി കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചു.
ആർഎസ്എസ് കൂത്തുപറമ്പ് നഗർ കാര്യവാഹക് ആയിരുന്ന ബിനോയിയുടെ വീടിനു നേരെ 2016 ജൂൺ 10ന് രാത്രി 11.25ന് ബോംബെറിഞ്ഞെന്ന കേസിലാണ് സിപിഎം പ്രവർത്തകരായ പ്രഭുലാൽ (52), റിജിൻ (35), കെ.
എം.അനീഷ് (45), ഷിബിൻ (35) എന്നിവരെ അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി എം .തുഷാർ വിട്ടയച്ചത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എൻ.ആർ. ഷാനവാസ്, അഡ്വ. ദിഗിൽ, അഡ്വ. കെ.ഷഹീഖുൽ ബെൻ സി എന്നിവർ ഹാജരായി.
