Zygo-Ad

ധർമ്മടത്ത് വയോധികയുടെ മാല കവർന്ന സംഭവം: പ്രതികൾ 24 മണിക്കൂറിനുള്ളിൽ വലയിലായി


ധർമ്മടത്ത് വയോധികയുടെ മൂന്നുപവൻ സ്വർണ്ണമാല കവർന്ന കേസിൽ പ്രതികളെ പെട്ടെന്ന് തന്നെ പിടിയിലാക്കി പോലീസ്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ ധർമ്മടം പോലീസും തലശ്ശേരി എ.എസ്.പി. സ്ക്വാഡും ചേർന്ന് നടപ്പാക്കിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ധർമ്മടം സ്വദേശി മുഹമ്മദ് യാസിൻ, തലശേരി സ്വദേശി മുഹമ്മദ് അനസ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. മംഗലാപുരം സൂറത്ത്കലിൽ നിന്നാണ് പോലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കേസിൽ തുടരന്വേഷണം നടന്നു വരികയാണ്.


വളരെ പുതിയ വളരെ പഴയ