തലശ്ശേരി : ജനപ്രതിനിധി എന്ന നിലയിൽ ചെയ്ത മാതൃക പ്രവർത്തനങ്ങൾക്ക് , ടൗൺ ഹാൾ വാർഡ് കൗൺസിലർ ടി വി റാഷിദ ടീച്ചറെ തലശ്ശേരി ലയൺസ് ക്ലബ്ബ് ഗോൾഡൻ സ്റ്റാർസ് ആദരിച്ചു . വിശിഷ്ഠാതിഥി വൽസല ഗോപിനാഥ് ഉപഹാരം നൽകി.
ഭാരവാഹികളായ വി രാധാകൃഷ്ണൻ , കെ.വി ഗിരീഷ് , സി.പി. സുജിത് കുമാർ , അഡ്വ: കെ ബേബി ലതിക , സജിത രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായി.
മികച്ച സാമൂഹ്യ പ്രവർത്തകനായ കേണൽ ബി കെ നായരേയും ചടങ്ങിൽ ആദരിച്ചു.
