Zygo-Ad

തലശ്ശേരിയിൽ വെള്ളിയാഴ്ച മാരത്തൺ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

 


തലശ്ശേരി: ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ വെള്ളിയാഴ്ച മാരത്തൺ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്, ലഹരി മാഫിയക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 6.30 ന് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് മാരത്തൺ പ്രയാണം ആരംഭിക്കും. ലഹരിമുക്ത സമൂഹത്തിനായി ജന പങ്കാളിത്തം ഉറപ്പാക്കുകയാണ് പോലീസിന്റെ ലക്ഷ്യം.

 

വളരെ പുതിയ വളരെ പഴയ