തലശ്ശേരി: തലശ്ശേരി പ്രവാസത്തിന്റെ കരുത്തും പോരാട്ടത്തിന്റെ നേർസാക്ഷ്യവും എന്ന മുദ്രാവാക്യമുയർത്തി പ്രവാസി ലീഗ് സംസ്ഥാന മെമ്പർഷിപ്പ് ക്യാപയിന്റെ ഭാഗമായി പ്രവാസി ലീഗ് തലശ്ശേരി മണ്ഡലം പ്രവാസി സംഗമവും മെമ്പർഷിപ്പ് ക്യാപയിനും സംഘടിപ്പിച്ചു പ്രവാസി ലീഗ് തലശ്ശേരി മണ്ഡലം പ്രസിഡന്റ് ആര്യ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.
പ്രവാസി ലീഗ് സംഗമവും മെമ്പർഷിപ്പ് വിതരണവും തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് സി കെ പി മമ്മു സാഹിബ് സി ഒ ടി ഫൈസലിന് നൽകി ഉൽഘാടനം ചെയ്തു.
ജില്ലാ നിരീക്ഷകൻ ഖാദർ മുണ്ടേരി . മുനവർ അഹമ്മദ് . ഇ കെ ജലാലു. പി പി മുഹമ്മദലി .ആബൂട്ടി അറയിലകത്ത് . ആർ എം അബ്ദുൾ ലത്തീഫ് . പി വി ജലാലുദ്ധീൻ . അനസ് പി എം കെ മഹമ്മൂദ് പി .ഹാറൂൺ കെ പി . മുതലായവർ പങ്കെടുത്ത് സംസാരിച്ചു
