തലശ്ശേരി: എസ്എസ്എൽസി, പ്ലസ് ടു, യു.എസ്.എസ്. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.
മുബാറക് സ്കൂളിലെ എസ്.എസ്.എൽ.സി., പ്ലസ് ടു, യു.എസ്.എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് സാജിദ് സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് തഫ്‌ളീം മണിയാട്ട് അധ്യക്ഷത വഹിച്ചു. പോലീസ് ഇൻസ്പെക്ടർ സൈഫുദ്ദീൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വിജയികൾക്ക് മൊമെന്റോകൾ വിതരണം ചെയ്യുകയും ചെയ്തു.
സ്കൂളിന്റെ അഭിമാനമായ മുൻ വിദ്യാർത്ഥികളെയും വിശിഷ്ട നേട്ടങ്ങൾ കൈവരിച്ച വ്യക്തികളായ ഡോ. ഹെന്ന (ഗോൾഡ് മെഡൽ ഇൻ മെഡിക്കൽ പി ജി എക്സാം), തലാൽ ഷിഹാബുദ്ദീൻ (ഐ ഐ ടി), മുഹമ്മദ് അയ്ഹം (എൻ ഐ ടി കാലിക്കറ്റ്), റിയാസ് എം.എം.കെ. എന്നിവരെ ആദരിച്ചു.
മാനേജർ ഹാരിസ് കെ. ബഷീർ, ഹെഡ്മാസ്റ്റർ മൊയ്തു, അബൂബക്കർ, കൗൺസിലർമാരായ അബ്ദുറഹ്മാൻ, നൂറ ടീച്ചർ എന്നിവരും അധ്യാപക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
