Zygo-Ad

തലശ്ശേരിയിൽ സൗജന്യ നീറ്റ് കൗൺസലിംഗ് സെമിനാർ സംഘടിപ്പിക്കുന്നു


തലശ്ശേരി: നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി എം ബി ബി എസ്, ബി ഡി എസ് ഉൾപ്പെടെയുള്ള മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന കൗൺസലിംഗ് സെമിനാർ സംഘടിപ്പിക്കുന്നു. സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) തലശ്ശേരി താലൂക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ഞായറാഴ്ച രാവിലെ 10 മണിക്കാണ് സെമിനാർ നടക്കുക. തലശ്ശേരി ടി സി മുക്കിലെ സർഗം ഓഡിറ്റോറിയമാണ് വേദിയാകുന്നത്.

ഓൾ ഇന്ത്യ മെഡിക്കൽ കൗൺസിലിംഗ്, സംസ്ഥാന കൗൺസിലിംഗ്, എയിംസ്, ജിപ്മർ, ഇ എസ് ഐ ക്വാട്ട, എൻ ആർ ഐ ക്വാട്ട, ഡീംഡ് മെഡിക്കൽ യൂണിവേഴ്സിറ്റി, മറ്റു സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകളിലെ പ്രവേശനം തുടങ്ങി വിവിധ പ്രവേശന രീതികളെ കുറിച്ച് സെമിനാറിൽ വിശദമായ ക്ലാസുകൾ ഉണ്ടായിരിക്കും.

വിവിധ കോഴ്സുകളിലെ പ്രവേശന സാധ്യതകൾ, പ്രവേശന രീതികൾ, ഫീസ് ഘടന, ഓപ്ഷൻ രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാൻ ഇതിലൂടെ അവസരമൊരുങ്ങും. പ്രമുഖ നീറ്റ് കൗൺസലർ റമീസ് പാറാൽ സെമിനാറിന് നേതൃത്വം നൽകും. സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9526050121, 8590974881 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

 

വളരെ പുതിയ വളരെ പഴയ