Zygo-Ad

എയിംസ് സൂപ്പർ സ്പെഷ്യാലിറ്റി പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് പാതിരിയാട് സ്വദേശി ഡോ. അതുൽ വിവേകിന്


തലശ്ശേരി: അഖിലേന്ത്യാ തലത്തിൽ നടന്ന എയിംസ് സൂപ്പർ സ്പെഷ്യാലിറ്റി പ്രവേശന പരീക്ഷയിൽ (2026 ജൂലൈ സെഷൻ) ഒന്നാം റാങ്ക് കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പാതിരിയാട് സ്വദേശിയായ ഡോ. അതുൽ വിവേക്. 

എയിംസ് ഋഷികേശിലെ ഫോറൻസിക് റേഡിയോളജി ആൻഡ് വിർച്വൽ ഓട്ടോപ്സി വിഭാഗത്തിൽ ഡി.എം സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സിലാണ് അതുൽ ഈ തിളക്കമാർന്ന നേട്ടം കൈവരിച്ചത്.

ഫോറൻസിക് മെഡിസിൻ രംഗത്തെ ഏറ്റവും അത്യാധുനികവും സാങ്കേതിക  വിദ്യയിലധിഷ്ഠിതവുമായ മേഖലയാണ് വിർച്വൽ ഓട്ടോപ്സി.

 പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ സ്കാനിങ്ങിലൂടെയും ഇമേജിങ്ങിലൂടെയും മൃതദേഹ പരിശോധന നടത്തുന്ന ഈ രംഗത്ത്, രാജ്യത്തെ പ്രമുഖ സ്ഥാപനമായ എയിംസ് ഋഷികേശിൽ ഒന്നാം റാങ്കോടെ പ്രവേശനം നേടാനായത് ഡോ. അതുലിന്റെ കഠിനാധ്വാനത്തിന് ലഭിച്ച വലിയ അംഗീകാരമാണ്. ഈ അപൂർവ്വ നേട്ടം പാതിരിയാട് പ്രദേശത്തിനും കേരളത്തിന് ആകെയും വലിയ അഭിമാനമായി മാറിയിരിക്കുന്നു.

കുടുംബം: ഡോ. ദീപയാണ് മാതാവ്. പിതാവ് വി.പി. വിവേക്. ചാർട്ടേഡ് അക്കൗണ്ടന്റായ ജ്യോതി വിവേക് സഹോദരിയാണ്.

വളരെ പുതിയ വളരെ പഴയ