തലശ്ശേരി :നീറ്റ് പരീക്ഷയ്ക്ക് ശേഷം സ്കോറുകൾ വിലയിരുത്താനും മെഡിക്കൽ പ്രവേശന പ്രക്രിയകളെക്കുറിച്ച് വ്യക്തത വരുത്താനുമായി തലശ്ശേരിയിൽ വ്യക്തിഗത കൗൺസിലിംഗ് സംഘടിപ്പിക്കുന്നു. തലശ്ശേരി എഡ്യു സ്പെക്ട്രത്തിൽ മെയ് 9 ശനിയാഴ്ച രാവിലെ 10 മണി മുതലാണ് പരിപാടി നടക്കുക. കൗൺസിലിംഗ് വിദഗ്ധൻ റമീസ് പാറാൽ സെഷനുകൾക്ക് നേതൃത്വം നൽകും.
മെഡിക്കൽ പ്രവേശന രീതികൾ, വിവിധ കൗൺസിലിംഗ് ഘട്ടങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സംശയനിവാരണം നടത്താൻ അവസരമുണ്ടാകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 8590974881 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
