തലശ്ശേരി : നീറ്റ് പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് എം എസ് എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ച് വിട്ട് കൊണ്ട് സംസ്ഥാന സർക്കാരിന്റെ കീഴിൽ സുതാര്യമായ എൻട്രൻസ് പരീക്ഷ സംവിധാനം ഉണ്ടാകണമെന്ന് എംഎസ്എഫ് അവിശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് റാദിൽ ചൊക്ലിയുടെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എം എസ് എഫ് ജില്ല വൈസ് പ്രസിഡന്റ് അഡ്വ:മുഹമ്മദ് സഹിദ്,മണ്ഡലം ജനറൽ സെക്രട്ടറി ശഹസീം പിലാകൂൽ,ഷഹബാസ് കായ്യത്ത് എന്നിവർ സംസാരിച്ചു.
