തലശേരി: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ കിണര്‍ വൃത്തിയാക്കുന്നതിനിടെ മധ്യവയസ്‌കന് ദാരുണ അന്ത്യം.
കൊളശേരി പാറക്കോട്ട് മഠത്തില്‍ താഴെ കുനിയില്‍ വി.മഹേശന്‍ (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 11.30 നാണ് അപകടം. വടക്കുമ്പാട് പാറക്കെട്ടില്‍ ആയുര്‍വേദ ഡിസ്പന്‍സറിക്ക് സമീപം ഷബാഹിറിന്റെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
മോട്ടോര്‍ ശരിയാക്കുന്നതിനിടെ അബദ്ധത്തില്‍ തെന്നി വീഴുകയായിരുന്നു. സംഭവ സമയത്ത് കൂടെ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഉടന്‍ മഹേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ജിസ്ന. മകന്‍: അഭിജിത് (മട്ടന്നൂര്‍ പോളിടെക്‌നിക് വിദ്യാര്‍ഥി), സഹോദരങ്ങള്‍: രമേശന്‍ (റിട്ട. എക്സൈസ്), സരോജിനി,ശോഭന,അശോകന്‍,ധനേശന്‍,പരേതനായ രാമകൃഷ്ണന്‍.
