Zygo-Ad

ചേമഞ്ചേരിയുടെ സ്മരണയിൽ നൃത്തോത്സവം


കുട്ടിമാക്കൂൽ' പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ തിരുവങ്ങാട് ഭാരതീയ നാട്യ കലാലയത്തിൻ്റേയും, കുട്ടിമാക്കൂൽ ശ്രീ ശങ്കരനാട്യ ഗൃഹത്തിൻ്റേയും 'വാർഷികാഘോഷം ശ്രീ നാരായണ ശക്തിധരാലയം മഠം ജൂബിലി ഹാളിൽ നാടക- ചലച്ചിത്ര നടൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു. 

ഒരു നാട്ടുത്സവത്തിൻ്റെ പൊലിമയിൽ നടന്ന നൃത്തോത്സവത്തിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി.

സി. സോമൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ അവാർഡ് ജേതാക്കളായ കലൈമാമണി ചാലക്കര പുരുഷു, നർത്തകിമണി മേഘല ടീച്ചർ എന്നിവരെ ആദരിച്ചു. എ.വി.രത്നാകരൻ മാസ്റ്റർ, വി.എം.സുകുമാരൻ, യു.ബ്രിജേഷ്, വാർഡ് മെമ്പർമാരായ വിജില, ഷബില എന്നിവർ സംസാരിച്ചു.

നൃത്തനൃത്യങ്ങൾ അരങ്ങേറി. കലാപ്രതിഭകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മഹേഷ് പൊയ്യേരി സ്വാഗതവും, രാജേന്ദ്രൻ വെളിയമ്പ്ര നന്ദിയും പറഞ്ഞു.

ചിത്രവിവരണം: നടനും, സംവിധായകനുമായ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്യുന്നു.

വളരെ പുതിയ വളരെ പഴയ