Zygo-Ad

കേരളത്തിൽ അസ്തിത്വം ഉറപ്പിക്കാനുള്ള പോരാട്ടം: കെ. സുധാകരൻ എം.പി


തലശ്ശേരി: കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ സ്വന്തം അസ്തിത്വം ഉറപ്പിക്കാനുള്ള നിർണ്ണായക പോരാട്ടമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണേണ്ടതെന്ന് എ.ഐ.സി.സി അംഗം കെ. സുധാകരൻ എം.പി. തലശ്ശേരി പഴയ ബസ് സ്റ്റാന്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സാജു കെ.പിയുടെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്‌ഷോയും സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവിശ്വാസമാണ് യു.ഡി.എഫിന്റെ കരുത്തെന്നും, ആ വിശ്വാസം നിലനിർത്തുന്ന പ്രസ്ഥാനങ്ങൾക്ക് മാത്രമേ രാജ്യത്ത് നിലനിൽപ്പുള്ളൂവെന്നും സുധാകരൻ ഓർമ്മിപ്പിച്ചു. യു.ഡി.എഫ് ഭരണം കേരളം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി സർക്കാർ പരാജയമെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ
കേരള ജനതയുടെ സ്വപ്നങ്ങൾക്ക് കൂട്ടുനിൽക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. സംസ്ഥാനത്തെ തൊഴിലില്ലായ്മയും സാഹചര്യങ്ങളും കാരണം യുവാക്കൾ വിദേശത്തേക്ക് പലായനം ചെയ്യുകയാണ്. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ വിദ്യാഭ്യാസ സാഹചര്യമൊരുക്കാൻ ഭരണകൂടം പരാജയപ്പെട്ടു. കൂടാതെ, ന്യൂനപക്ഷങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ എഫ്.സി.ആർ (FCRA) റദ്ദാക്കാനുള്ള നീക്കങ്ങൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് ചെയർമാൻ എൻ. മഹമ്മൂദ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്ഥാനാർത്ഥി സാജു കെ.പി, അഡ്വ. കെ.എ. ലത്തീഫ്, അഡ്വ. ടി. ആസഫലി, സജ്ജീവ് മാറോളി തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു. അഡ്വ. സി.ജി. അരുൺ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.


വളരെ പുതിയ വളരെ പഴയ