തലശ്ശേരി: ഡിവൈഎഫ്ഐ പ്രവർത്തകനായ പുന്നോൽ ഹുസന്‍ മൊട്ടയിലെ യു.കെ സലീമിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് ആറിന് വിധി പറയും.
2008 ജൂലൈ 24ന് രാത്രി പുന്നോൽ മൊട്ടയിൽ പോസ്റ്ററുകൾ പതിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകർ പതിച്ച പോസ്റ്ററിന്റെ മുകളിൽ എൻഡിഎഫ് പ്രവർത്തകർ പോസ്റ്ററുമായി ബന്ധപ്പെട്ട് സലീമിന് കുത്തുകയായിരുന്നു എന്നാണ് കേസ്.
എൻഡിഎഫ് പ്രവർത്തകരും സ്വദേശികളും ആയ സി.കെ ലത്തീഫ് (48), കെ.വി ലെത്തീഫ് (43), അബ്ദുള്ള എന്ന കുഞ്ഞു (43), സക്കീർ ഹുസൈൻ (38), പി നാസർ (55), ചാലക്കരയിലെ പി.പി മുഹമ്മദ് ഇഷാം (48), കിടാരംകുന്നിലെ ഷാബിൽ (33) എന്നിവരാണ് പ്രതികൾ.
ഡിവൈഎഫ്ഐ പ്രവർത്തകനായ നഫ്നാസിന്റെ പരാതി പ്രകാരമാണ് പോലീസ് എഫ്ഐആർ രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎസ്പിമാരായ എം.പി സുകുമാരൻ യു പ്രേമൻ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
ഡോ പി.പി ജയഗോപാൽ ഡോ രാജീവൻ തുടങ്ങിയവരാണ് മറ്റു പ്രോസിക്യൂഷൻ സാക്ഷികൾ വേണ്ടി അഡ്വക്കേറ്റ് കെ വിശ്വനും പ്രതികൾക്ക് വേണ്ടി അഡ്വ പി.സി നൗഷാദ് ആണ് ഹാജരാകുന്നത്.
