തലശ്ശേരി: കേരള നിയമസഭ മുൻ സ്പീക്കറും കേരളത്തിലെ ആദ്യ കാല മുസ്‌ലിം ലീഗ് നേതാക്കളിൽ പ്രമുഖനും ഇന്ത്യയിൽ മുസ്‌ലിം നവോത്ഥാന നായകനും മായ കെ.എം. സീതി സാഹിബിന്റെ അനുസ്മരണം സൈദാർ പള്ളി മേഖല മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ചു സി.പി. മമ്മു കേയി സാഹിബ് ലൈബ്രററി ഹാളിൽ നടന്ന അനുസ്മരണ പരിപാടി മുസ്‌ലീം ലീഗ് മുൻസിപ്പൽ വൈസ് പ്രസിഡണ്ട് എ.കെ. സക്കരിയ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ യൂത്ത് ലീഗ് ഉപാദ്ധ്യക്ഷൻ തഫ്‌ലിം മാണിയാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി ടി പി അബ്ദുറഹ്മാൻ, മുസ്താക് കല്ലേരി, അസീസ് സോഹാർ, അസീസ് കൊറ്റിയത്ത്, പി പി പൊകൂട്ടി, കെ എം മഹമൂദ്, ആർ എം ലത്തീഫ്, സി ഒ ടി ഫ സൽ, ഇ എ ഹാരിസ്, മഹറൂഫ് മണിയാട്ട്, പി.കെ. മുഹമ്മദ് റാഫി, റുഫൈസ് ഉബൈസ്, പി എം കെ അനസ്, എ . ഖാദർ, പൂവത്തകണ്ടി മുഹമ്മദലി, ഏ.ബി. റസാക്ക്,മഹറൂഫ് കൂവേരി, റഷീദ്. എം കെ എന്നിവർ സംസാരിച്ചു.
