Zygo-Ad

ജേസീ സ്പെഷ്യൽ സ്കൂളിന്റെ നാൽപ്പത്തി നാലാമത് വാർഷികാഘോഷം സംഘടിപ്പിച്ചു.

 


ധർമ്മടം :  ജേസീ സ്പെഷ്യൽ സ്കൂളിന്റെനാൽപ്പത്തി നാലാമത് വാർഷികാഘോഷം  സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ ജേസീ സൊസൈറ്റി പ്രസിഡണ്ട് ഡോ. എം. സി. മോഹന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ തലശ്ശേരി എ.എസ്.പി ഡോക്ടർ നന്ദഗോപൻ എം. ഐ പി എസ് മുഖ്യാതിഥി ആയി. ജേസീസിന്റെ മേഖലാ 19 ന്റെ പ്രസിഡണ്ട് അരുൺ പ്രഭു വിശിഷ്ഠാതിഥിയായിരുന്നു. സൊസൈറ്റി സിക്രട്ടറി ചാർട്ടേർഡ് അക്കൌണ്ടന്റ് ടി.കെ. രജീഷ്, ട്രഷറർ ഇഞ്ചിനിയർ കെ.സി. അബ്ദുൾ സലീം, സ്കൂൾ പ്രിൻസിപ്പൽ പി. ശോഭന, സീനിയർ ചേമ്പർ ഇന്റർനാഷണൽ തലശ്ശേരി ലീജിയൻ പ്രസിഡണ്ട് ശൈലേന്ദ്രൻ പങ്കൻ, മദർ പി.ടി.എ പ്രസിഡണ്ട് ഷീന. എം, സ്പെഷ്യൽ എഡുക്കേറ്റർ ജയലളിത കെ എന്നിവർ സംസാരിച്ചു. സ്കൂളിന്റെ തുടക്കത്തിന് കാരണക്കാരനും, കഴിഞ്ഞ 44 വർഷമായി സ്കൂളിന് താങ്ങും, തണലുമായി നിന്ന ഡോക്ടർ എം. സി. മോഹനേയും, പത്താം തരം തുല്യത പരീക്ഷ പാസായ സ്കൂളിലെ ആയമാരായ ഷൈജി. കെ, വനജ. പി എന്നിവരെ ആദരിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ