കണ്ണവം: കോളയാട് ചോലയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലച്ചേരി കക്കംതോട് സ്വദേശി കെ. പ്രവീൺ (43) ആണ് മരിച്ചത്. കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പ്രവീണിനെ ഉടൻ ശ്രദ്ധയിൽപ്പെട്ടെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ് കണ്ണവം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കണ്ണവം എസ്.ഐ അനൂപ് കെ. ഗോവിന്ദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
