Zygo-Ad

തലശ്ശേരി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി ഒ നിധീഷിന്റെ പര്യടനം


തലശ്ശേരി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി ഒ നിധീഷ് പര്യടനത്തിന്റെ ഭാഗമായി കൊളശ്ശേരി, വാവാച്ചി മുക്ക്, നമ്പ്യാർപീടിക, ചിറക്കക്കാവ്, 

എടത്തിലമ്പലം, മൈത്രി, കാളിയത്താൻപീടിക, തയ്യിൽ സ്കൂൾ, കുയ്യാലി, ചേറ്റംകുന്ന്, വീനസ് കോർണർ, പഴയ ബസ്സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തകരോടൊപ്പം സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു.

 


രാവിലെ തലശ്ശേരിയിലെ പ്രസിദ്ധമായ ശ്രീ  മേലൂട്ട് മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിലെ പ്രസിഡന്റ് എം. ധർമ്മപാലനെ കൊളശ്ശേരിയിലെ അമ്പാടി ബസ്റ്റോപ്പിന് സമീപമുള്ള അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി  അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും കണ്ടു വോട്ട് അഭ്യർത്ഥിച്ചു. 

തുടർന്ന് കൊളശ്ശേരിയിലെ വിവിധ സ്ഥലങ്ങളിലെ പര്യടനത്തിനു ശേഷം കൊയ്യാലിയിലെ ലക്ഷ്മിപുരം ഭഗവതി ക്ഷേത്ര വെള്ളാട്ട മഹോത്സവത്തിലും പങ്കെടുത്തു. 

മഹോത്സവത്തിന് എത്തിയവരെയും ക്ഷേത്ര പരിസരവാസികളെയും കണ്ട് തലശ്ശേരിയുടെ സമഗ്ര വികസനത്തിനുവേണ്ടി അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. 

 വൈകുന്നേരം തലശ്ശേരി വീനസ് കോർണറിലും പഴയ ബസ്റ്റാൻഡ് പരിസരത്തും വ്യാപാരികളെ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. 

അഡ്വക്കേറ്റ് വി രത്നാകരൻ, എം.പി സുമേഷ്, പ്രീത പ്രദീപ്, ശിവജി ഇ.കെ, പി.എം നിഷാന്ത്, പി.എം വരുൺ, രമേശ് പൂഴിയിൽ, ലസിതാ പാലക്കൽ, ലീന പ്രദീപ് തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.

വളരെ പുതിയ വളരെ പഴയ