Zygo-Ad

തലശ്ശേരി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഓ നിധീഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം


തലശ്ശേരി: ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫും എൽഡിഎഫും ഭീകരവാദ ജിഹാദികളായ എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയെയും കൂട്ടുപിടിക്കുകയാണെന്ന് ബിജെപി അഖിലേന്ത്യ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി.

തലശ്ശേരി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഓ നിധീഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തലശ്ശേരി എം എം റോഡിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമേഷ്യയിൽ സുന്നി ഷിയാ യുദ്ധമാണ് നടക്കുന്നതെങ്കിലും അന്നം തരുന്ന ഗൾഫ് രാജ്യങ്ങൾക്കെതിരെയാണ് എൽഡിഎഫും യുഡിഎഫും നിന്നത്.

 ശബരിമല ആചാര ലംഘനത്തിനെതിരെ നിലപാട് മാറ്റിയ എൽഡിഎഫിന് നിലപാട് മാറ്റത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ ആചാര ലംഘനത്തിന് സമരം നടത്തിയവർക്കെതിരെ എടുത്ത കേസ്സുകൾ പിൻവലിക്കണമെന്നും ക്ഷേത്ര കൊള്ളക്കെതിരെയുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷമാണ് കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ദേശീയപാത വികസനം ഉണ്ടായത് കേരളം അതിന്റെ ഒരു ഭാഗം മാത്രമാണ്. 

ഇതു വരെ പശ്ചിമേഷ്യ യുദ്ധത്തിൽ 1500 പേരാണ് മരിച്ചതെങ്കിൽ കേരളത്തിലെ റോഡിന് വീതി കുറഞ്ഞതിനാൽ 4,000 പേരു മരിക്കുകയും 50,000 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നതിൽ നിന്നും മാറ്റം വേണം.

പയ്യന്നൂരിലും തളിപറമ്പിലും എൽഡിഫിന് വിമത സ്ഥാനാർത്ഥികളുണ്ട്.

കേരള സർവ്വേകളിൽ കേരളത്തിൽ തൂക്കു നിയമസഭകൾ വരികയും എൻ ഡി എ നിർണ്ണായക കക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു.

 ബിജെപി തലശ്ശേരി നിയോജക മണ്ഡലം അധ്യക്ഷൻ കെ. ലിജേഷ് അധ്യക്ഷത വഹിച്ചു. 

ആർഎസ്എസ് കണ്ണൂർ മുൻ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരൻ, തലശ്ശേരി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി ഒ നിധീഷ്, ബിജെപി മേഖലാ സെക്രട്ടറി കെ.കെ. ധനഞ്ജയൻ, ബിജെപി സംസ്ഥാന സമിതി അംഗങളായ പത്മിനി ടീച്ചർ, അഡ്വ.ചന്ദ്രൻ ചന്ത്രോത്ത്, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് മാരായ എംപി സുമേഷ്, കെ,ബി പ്രജിൽ, ബിസിജെഎസ് സംസ്ഥാന സെക്രട്ടറി ജിതേഷ് വിജയൻ, അഡ്വ. മിലി ചന്ദ്ര, ഒ. സന്തോഷ്, എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ