തലശ്ശേരി: തലശ്ശേരി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഒ നിധീഷ് ശിവപുരോട്ട് ക്ഷേത്ര ദർശനം നടത്തി ഇന്നലെ പര്യടനത്തിന് തുടക്കം കുറിച്ചു.
വാടിയൽ പീടിക, ഇളയിടത്ത് മുക്ക്, ചിങ്ങം മുക്ക്, കോയിത്തട്ട ക്ഷേത്രം, പാറക്കെട്ട് തുടങ്ങിയിടങ്ങിൽ ചെന്ന് ജനങ്ങളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് പെരുന്താറ്റിലെ ശക്തി കേന്ദ്ര ഓഫീസ് ഉദ്ഘാടനവും ചെയ്തു.
നരേന്ദ്ര മോദി സർക്കാരിൽ ജനങ്ങൾ ഏറെ വിശ്വാസം അർപ്പിക്കുന്ന കാഴ്ചയാണ് പര്യടനത്തിൽ അങ്ങോളമിങ്ങോളം കാണാൻ കഴിഞ്ഞത് കേന്ദ്ര സർക്കാരിൻ്റെ ജൻഔഷധിയും കിസാൻ സമ്മാൻ നിധിയും ഏറെ ആശ്വാസകരമാണെന്നും പര്യടന വേളയിൽ ജനങ്ങൾ പ്രതികരിച്ചു
ഒരു മാറ്റം തലശ്ശേരി ജനത തീരുമാനിച്ച് കഴിഞ്ഞെന്നും ഒ നിധീഷ് പറഞ്ഞു. ഉച്ചയ്ക്ക് ശേഷം മൂന്നാം മൈൽ, നായനാർ റോഡ്, വേറ്റുമ്മൽ, ഡയമൺമുക്ക്, കക്കറ തുടങ്ങിയ സ്ഥലങ്ങളിലും പര്യടനം നടത്തി. വികസിത തലശ്ശേരി ഉറപ്പ് നല്കി അദ്ദേഹം വോട്ടഭ്യർത്ഥിച്ചു.
പന്നന്ന്യൂർ ഋഷിക്കരയിലെ പര്യടനത്തിന് ശേഷം ബൂത്തിൻ്റെ കുടുംബ യോഗത്തിലും പങ്കെടുത്തു.
കെ രാജീവൻ, രജീഷ് വി പി, പ്രവീണ എം, പ്രസീത ടി, ശ്രീജേഷ്, ഒ സന്തോഷ്, സജീവൻ യദുകുലം, പ്രവീൺ ടി പി, ശ്രീനോദ്, സുനോജ്, കെ കെ പ്രേമൻ, ജയകുമാർ ടി, സജിത കെ, ജീഷ്മ ശ്രീജിത്ത്, പ്രവീൺ കെ കെ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.





