Zygo-Ad

ജഗന്നാഥ ക്ഷേത്ര മഹോത്സ സാംസ്ക്കാരിക സമ്മേളനം ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസ്സാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു


തലശ്ശേരി: ഗുരുദേവ ദർശനങ്ങൾക്ക് ആഴത്തിൽ വേരുള്ള തലശ്ശേരിയിൽ ജനങ്ങൾ ഏകോദര സഹോദരങ്ങളെ പോലെ ശാന്തമായി ജീവിക്കുന്ന പ്രദേശമാണെന്ന് ലോകത്തെവിടെയും പോയി അഭിമാനത്തോടെ പറയാൻ കഴിയുമെന്ന് ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസ്സാർ അഹമ്മദ് ഉദ്ഘാടന ഭാഷണത്തിൽ പറഞ്ഞു. ജഗന്നാഥ ക്ഷേത്ര മഹോത്സ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജഡ്ജ്.

ജില്ലാ ഗവ: പ്ലീഡർ അഡ്വ. കെ.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ദുരിത പെരുമഴയിലായ അറബിക്കടലിനപ്പുറമുള്ളവർക്കായി നമ്മുടെ പ്രാർത്ഥനകൾ, മുറിവേൽക്കുന്ന, ഭയപ്പെട്ട് കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് ,കാരുണ്യവും, കരുതലുമായിത്തീരട്ടെയെന്ന് പ്രാർത്ഥിക്കാമെന്ന് ശ്രീനാരായണ ഗുരുവിന്റെ സാമൂഹ്യ ദർശനം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്ന സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.

അശാന്തിയുടെ കാലഘട്ടം നൂറ്റാണ്ടുകൾക്ക് മുമ്പും ഉണ്ടായിരുന്നു. ഹിന്ദുക്കൾക്ക് എല്ലാവരേയും ഉൾക്കൊള്ളാനാവണം. ആർഷ ഭാരത സംസ്ക്കാരവും സനാതന ധർമ്മവും നമ്മെ പഠിപ്പിച്ചത് അതായിരുന്നു.

ദൈവത്തിന്റെ ഹൃദയം കുടികൊള്ളുന്ന ഇടമാണിത്.

പൊയിലൂർ രവീന്ദ്രൻ, ടി.പി.അബ്ദുൾ റഹ്മാൻ, അഡ്വ.കെ. സത്യൻ, കാർത്തികേയൻ, സുരേന്ദ്രൻ (പൂണെ), ടി.സി. ദിലീപൻ മാസ്റ്റർ സ്വാഗതവും, രവീന്ദ്രൻ മുരിക്കോളി നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ