തലശ്ശേരി: തലശ്ശേരി യു ഡി എഫ് സ്ഥാനാർത്ഥി കെപി സാജുവിന്റെ പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി.
കോടിയേരി മാടപ്പീടിക സൗത്ത് വയലളം യു. പി സ്കൂൾ -ചെള്ളത്ത് മടപ്പുര റോഡിൽ തെക്കയിൽ മുക്കിൽ സ്ഥലം ഉടമയുടെ സമ്മതപ്രകാരം സ്ഥാപിച്ച ബോർഡാണ് ബിജെപി പ്രവർത്തകർ നശിപ്പിക്കുകയും അതെ സ്ഥലത്തു ഉടമയുടെ അനുവാദം ഇല്ലാതെ ബിജെപിയുടെ ബോർഡ് സ്ഥാപിക്കുകയും ചെയ്തതായി പരാതി ഉയരുന്നത്. സംഭവത്തിൽ ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ അനൂപ് ന്യൂ മാഹി പോലീസിൽ പരാതി നൽകി
