Zygo-Ad

യുദ്ധങ്ങളിൽ ജയിക്കന്നത് ആയുധക്കച്ചവടക്കാർ മാത്രമാണെന്നും. തോൽക്കുന്നത് എന്നും പാവപ്പെട്ടവരാണെന്നും ചാണ്ടി ഉമ്മൻ എം എൽ എ


തലശ്ശേരി: യുദ്ധങ്ങളിൽ ജയിക്കന്നത് ആയുധക്കച്ചവടക്കാർ മാത്രമാണെന്നും. തോൽക്കുന്നത് എന്നും പാവപ്പെട്ടവരാണെന്നും ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു.

ജഗന്നാഥ ക്ഷേത്ര മഹോത്സവ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുദേവ ദർശനങ്ങൾ ലോകം ഉൾക്കൊണ്ടാലേ ലോക സമാധാനം ശാശ്വതമായി നിലനിൽക്കുകയുള്ളൂവെന്നും,പരസ്പരം മനസ്സിലാക്കാനും ഒരുമിച്ച് ജീവിക്കുവാനും നമുക്കാവണമെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.

റോമിൽ വെച്ച് സർവ്വമത സമ്മേളനം നടന്നപ്പോൾ പങ്കെടുക്കാനായത് പുണ്യമായി കാണുന്നു. മനുഷ്യ സ്നേഹത്തിന്റെ സന്ദേശ വാഹകരാകാനാണ് ഓരോ ശ്രീനാരായണീയനും ശ്രമിക്കേണ്ടതെന്ന് ചാണ്ടി ഉമ്മൻ എം എൽ.എ. പറഞ്ഞു.

വളരെ പുതിയ വളരെ പഴയ