Zygo-Ad

ഇംഗ്ലീഷ് ഭാഷാ ശില്പശാല സംഘടിപ്പിച്ചു.



തലശ്ശേരി: ഇംഗ്ലീഷ് അധ്യാപകരുടെ കൂട്ടായ്മയായ റിമേറ്റ്സ് തലശ്ശേരി പ്രൈമറി അദ്ധ്യാപകർക്കായുള്ള ഏകദിന ഇംഗ്ലീഷ് ഭാഷാ ശില്പശാല സംഘടിപ്പിച്ചു.

മാഹി കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ എൻ ഗിനീഷ് കുമാർ ഉദ്ഘാടനം ചെയ്തു വത്സൻ പാനൂർ ശില്പശാലക്ക് നേതൃത്വം നൽകി.  

റിമേറ്റ്സ് പ്രസിഡൻ്റ് തലശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹെൻറി മാസ്റ്ററെ ആദരിച്ചു.

റീമേറ്റ്സ് പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ കെ ചന്ദ്രൻ സ്വാഗതവും മയൂഖ് കെ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ