Zygo-Ad

തലശ്ശേരി റോട്ടറി ക്ലബ്ബ് കൂടുതൽ വലിയ സാമൂഹ്യ പദ്ധതികൾ ഏറ്റെടുക്കണം - കാരായി ചന്ദ്രശേഖരൻ


തലശ്ശേരി: ഏറെ ജനോപകാര പ്രദമായ പദ്ധതികൾ നടപ്പാക്കിയ ചരിത്രമുള്ള തലശ്ശേരി റോട്ടറി ക്ലബ്ബ്‌, മയക്കു മരുന്ന് നിയന്ത്രണം പോലുള്ള വലിയ സാമൂഹ്യ പ്രാധാന്യമുള്ള പദ്ധതികൾ ഇനിയും ഏറ്റെടുക്കണമെന്നും അവയോട് സർവാത്മനാ സഹകരിക്കാൻ മുനിസിപ്പാലിറ്റി സദാ തയ്യാറാണെന്നും തലശ്ശേരി മുനിസിപ്പൽ ചെയർമാൻ ശ്രീ കാരായി ചന്ദ്രശേഖരൻ പറഞ്ഞു.

തലശ്ശേരി റോട്ടറിയുടെ നേതൃത്വത്തിൽ പോലീസുകാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി സംഘടിപ്പിച്ച സമഗ്ര മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ പരിപാടിയും കോസ്മോ പോളിറ്റൻ ക്ലബ്ബിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യാന്തര ബാഹുല്യത്തിനും തിരക്കിനുമിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് സമയം ലഭിക്കാറില്ല എന്നും, ഇത്തരം ക്യാമ്പുകൾ ആയതിന് ഏറെ സഹായകരമാണെന്നും സമാന പദ്ധതികളിലൂടെ സേനയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും മുഖ്യ അതിഥിയായി പങ്കെടുത്ത എ. എസ്. പി, ഡോക്ടർ. എം നന്ദഗോപൻ ഐ പി എസ് പറഞ്ഞു. 

റോട്ടറി ക്ലബ്ബ് പ്രസിഡന്റ്‌ ഡോ. വി പി ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. കൺവീനർ ടി എം ദിലീപ് കുമാർ സ്വാഗതവും ട്രഷറർ ശ്രീവാസ് വേലാണ്ടി കൃതജ്ഞതയും രേഖപ്പെടുത്തി.

 സി. പി കൃഷ്ണകുമാർ, സുഹാസ് വേലാണ്ടി, സബ്ബ് ഇൻസ്‌പെക്ടർ അശ്വതി, രാകേഷ് കരുണൻ, ഷൈജസ്, മധു, പ്രകാശൻ മുതലായവർ സംസാരിച്ചു. മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. 

മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂർ, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ, ഡെന്റൽ കോളേജ്, കണ്ണൂർ, പോളി ലാബ് തലശ്ശേരി, വിഷ്വൽ ഐസ് ഐ കെയർ ആന്റ് ഓപ്റ്റിക്കൽസ് തലശ്ശേരി & മൂന്നാം മൈൽ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. നിരവധി പേർക്ക് സ്ക്രീനിങ്ങ് പരിശോധനക്ക് വിധേയരാക്കിയത്.

വളരെ പുതിയ വളരെ പഴയ