Zygo-Ad

സ്മൃതി സന്ധ്യ സംഘടിപ്പിച്ചു.


തലശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് 8ാം രക്തസാക്ഷി ദിനചാരണത്തിന്റെ ഭാഗമായി സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌ ശർമിള.എ പരിപാടി ഉദ്ഘാടനം ചെയ്തു. 

യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌. എൻ അധ്യക്ഷനായി. മത്സ്യ തൊഴിലാളി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ അനസ് ചാലിൽ മുഖ്യ പ്രഭാഷണം നടത്തി.

എ.ആർ.ചിൻമയി മാസ്റ്റർ, ഷുഹൈബ്.വി.വി, മുനാസ്. എം, ശിവദാസ് മാറോളി,സുധിൻ. സി. എം, ജിജേഷ്.എം.വി, രഗിൻ രാജ്.പി.സി, ജിത്തു ആർ നാഥ്, സൻഫീർ എന്നിവർ സംസാരിച്ചു. അർബാസ്. സി കെ സ്വാഗതവും ഹൈമ. എസ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ