തലശ്ശേരി; മസ്ജിദുകൾ കേവലം ആരാധനകൾക്കും പ്രബോധന പ്രവർത്തനങ്ങൾക്കും മാത്രമാണെന്ന ധാരണ മസ്ജിദ് പരിപാലിക്കുന്നവരും സമൂഹവും മാറ്റണമെന്ന് പി എൻ അബ്ദുൾ ലത്തീഫ് മൗലവി പ്രസ്താവിച്ചു.
മതത്തെയും മനുഷ്യനെയും സമൂഹത്തെയും പ്രകൃതിയെയും സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്യാനും ആവശ്യമായ ഇടപെടൽ നടത്താനുമുള്ള കേന്ദ്രം കൂടിയാണ് മസ്ജിദുകൾ പൊതു പ്രശ്നങ്ങളിൽ സമുദായത്തിൻ്റെ നിലപാടുകൾ വിശദീകരിക്കേണ്ട ഇടം കൂടിയായ മസ്ജിദുകൾ ധാർമ്മികതയുടെ ആഹ്വാനം നൽകുന്ന കേന്ദ്രങ്ങൾക്കൂടിയാണ്
പൈതൃക നഗരിയിലെ മത-വിജ്ഞാന-സംസ്ക്കാരിക ചരിത്രത്തിൽ പ്രമുഖ സ്ഥാനമുള്ള നാരങ്ങാപുറം മസ്ജിദുൽ മുജാഹിദ്ദീൻ ആധുനിക സൗകര്യങ്ങളോടു കൂടി നവീകരണം പൂർത്തിയാക്കി.
ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം നിർവഹിച്ചു. മസ്ജിദ് പരിപാലന കമ്മറ്റി പ്രസിഡണ്ട് കെ കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.
വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ് മുഖ്യ പ്രഭാഷണം നടത്തി കേരള വഖഫ് ബോർഡ് അംഗം അഡ്വ: പി വി സൈനുദ്ദീൻ, സി.പി. സലീം, നൂറുൽ ഹഖ് ആമയൂർ, എം കെ റഹിം, അബ്ദുള്ള ഫാസിൽ, ഷാസി അബൂട്ടി ,ഫൈസൽ ഹുസൈൻ എന്നിവർ സംബന്ധിച്ചു
