തലശ്ശേരി നഗരസഭ നടപ്പാക്കുന്നത് ഏകപക്ഷമായ തീരുമാനങ്ങളാണെന്ന് വാർഡ് കൗൺസലറും മഹിളാ കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റുമായ എ.ശർമ്മിള.
തലശ്ശേരി കടൽ പാലം ഒഴിപ്പിക്കൽ നടപടി വാർഡ് കൗൺസിലറെ എങ്കിലും അറിയിക്കണമായിരുന്നു ഒരു ദിവസം പെട്ടെന്ന് വന്ന് സാധനങ്ങൾ മുഴുവൻ എടുത്തു കൊണ്ടുപോകുന്നത് വഴി വലിയ സാമ്പത്തിക നഷ്ട്ടമാണ് പാവപ്പെട്ട വഴിയോര കച്ചവടക്കാർക്കുണ്ടാക്കുന്നത്. അല്ലെങ്കിൽ തുടക്കത്തിൽ തന്നെ ഈ പ്രവണത എതിർക്കണമായിരുന്നു.
കടൽ പാലം ഒഴിപ്പിക്കുന്നതിന് ഇവർ പറയുന്ന കാരണം ലൈസൻസ് ഇല്ലെന്ന്, എന്നാൽ പഴയ ബസ് സ്റ്റാന്റിൽ പുലർച്ച ആരുമില്ലാത്ത സമയത്ത് വഴിയോര കച്ചവടക്കാരുടെ വണ്ടിയും സാധനങ്ങളും എടുത്തു കൊണ്ടുപോയിരുന്നു. അവർക്ക് ലൈസൻസുണ്ടായിരുന്നുഎന്നിട്ടും ലക്ഷ കണക്കിന് രുപയുടെ നഷ്ടമാണ് അന്ന് തലശ്ശേരി നഗരസഭ ആ പാവപ്പെട്ട വഴിയോര കച്ചവടക്കാർക്കുണ്ടാക്കി കൊടുത്തത്.
ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ ജനപ്രതിനിധികളെ അറിയിക്കുക എന്ന മാന്യത തലശ്ശേരി നഗരസഭ അധികൃതർ പാലിക്കണമായിരുന്നുവെന്ന് എ.ശർമ്മിള കുറ്റപ്പെടുത്തി.
