തലശ്ശേരി: പൊതുവിദ്യഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അറബി പഠിക്കുന്ന വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും നടത്തി വരാറുള്ള അൽ മാഹിർ ടാലന്റെ സെർച്ച് പരീക്ഷയുടെ തലശ്ശേരി സൗത്ത് ഉപജില്ല മൽസരം കൊടുവള്ളി ഗവ. ഹൈസ്ക്കൂളിൽ വെച്ച് നടന്നു.
ഹൈസ്ക്കൂൾ ,യു.പി, എൽ.പി വിഭാഗങ്ങളിലായി വ്യത്യസ്ഥ സ്കൂളുകളെ പ്രതിനിധീകരിച്ച് നൂറു കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. കൊടുവള്ളി ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ റിയാസ് ചാത്തോത്ത് ഉദ്ഘാടനം ചെയ്തു.
അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി മുഹമ്മദ് സി.ഒ.ടി അദ്ധ്യക്ഷം വഹിച്ചു. ബഷീർ മാസ്റ്റർ, മുനീറ എം.കെ, ശമീന ടി, ആയിഷ ഷെഹ്സാദി, ഹബീബ്, റീന ജോൺസൺ, മൻസൂർ മാസ്റ്റർ, സാജിം മാസ്റ്റർ, റിയാസ് മാസ്റ്റർ, ഷബ്ന അസ്മ, ഷമിത ടീച്ചർ, ജാസ്മിൻ, റബ്ന തുടങ്ങിയവർ നേതൃത്വം നൽകി
