Zygo-Ad

വടകരയില്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവില്‍ പുകയില ഉല്‍പ്പന്ന വില്‍പന; യുവാവ് അറസ്റ്റില്‍


വടകരയില്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയ യുവാവ് പിടിയില്‍.

പഴങ്കാവ് സ്വദേശി മുഹമ്മദ് റാഫിയെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്ന് വടകര സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 1600-ഓളം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. 

മംഗലാപുരത്ത് നിന്നും എത്തിക്കുന്ന ലഹരിവസ്തുക്കള്‍ കാറ്ററിംഗ് യൂണിറ്റിന്റെ മറവില്‍ വടകര കേന്ദ്രീകരിച്ച്‌ വില്‍പന നടത്തി വരികയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം.

വളരെ പുതിയ വളരെ പഴയ