Zygo-Ad

സംസ്ഥാന സ്‌കൂൾ കലോത്സവ കോൽക്കളി മത്സരത്തിലെ വിജയികളെ അനുമോദിച്ചു


തലശ്ശേരി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കോൽക്കളി മത്സരത്തിൽ എ ഗ്രേഡ് നേടിയ മുബാറക്ക ഹയർ സെക്കൻ്ററി സ്കൂൾ ടീമിനെ അനുമോദിച്ചു. 

സ്കൂൾ പി.ടി.എ, സ്റ്റാഫ് ,മാനേജ്മെൻ്റ് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് തഫ്ലീം മാണിയാട്ട് വിജയികൾക്ക് ഉപഹാരം നൽകി. 

പ്രിൻസിപ്പൽ ടി.മുഹമ്മദ് സാജിദ്, പ്രഥമധ്യാപകൻ കെ.പി നിസാർ, വാർഡ് കൗൺസിലർ ടി.പി അബ്ദുറഹ്മാൻ, ടി.എം മുബ്സീസീന, മാനേജർ സി.ഹാരിസ് ഹാജി, ബഷീർ ചെറിയാണ്ടി, കെ.പി അഷ്റഫ്, എം.കുഞ്ഞിമൊയ്തു, പി.എം അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി വി.കെ ബഷീർ സംബന്ധിച്ചു. 

മത്സര വിജയികളായ മുഹമ്മദ് ഷാമിൽ, മുഹമ്മദ് ആദിൽ ബാസിർ, തൽഹത്ത് റഹ്മാൻ, അബ്ദുൽ ഫത്താഹ്, സിയാ മുഹമ്മദ്, സിയാഫ് ബിൻ സക്കരിയ, മുഹമ്മദ് റസാം, ഇഷാൻ, മുഹമ്മദ് ബിലാൽ, മുഹമ്മദ് ഫർഹാൻ, നഹ്യാൻ, റബീഹ് എന്നിവരെയാണ് അനുമോദിച്ചത്.


വളരെ പുതിയ വളരെ പഴയ