ന്യൂ മാഹി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് തലശ്ശേരിയിൽ ഉജ്ജ്വല സ്വീകരണം നൽകുന്നതിന്റെ ഭാഗമായി ന്യൂ മാഹിയിൽ യു.ഡി.എഫ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് മണ്ഡലത്തിൽ നടന്നു വരുന്നത്.
യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ. അരുൺ സി.ജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അസ്ലം ടി.എച്ച് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി സുലൈമാൻ കിഴക്കേയിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ, സി.വി. രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
കോൺഗ്രസ് നേതാവ് എൻ.കെ. സജീഷ് സ്വാഗതവും മുസ്ലീം ലീഗ് ട്രഷറർ റഹൂഫ് ടി.കെ നന്ദിയും രേഖപ്പെടുത്തി. പഞ്ചായത്ത് മെമ്പർ എ.സി. രേഷ്മ, നജീബ് വള്ളിയിൽ, ബാബു സി, ഡി.വി.പി ശംസുദ്ദീൻ, ഖലീൽ ഉൾ റഹ്മാൻ, അസ്നിൽ അബ്ദുൾ ഖാദർ, അർജുൻദാസ്, ടി.എച്ച് നിജാസ്, വി. റസാക്ക് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
