തലശേരി: എരഞ്ഞോളി പഞ്ചായത്തിലെ തോട്ടുമ്മൽ ബസാറിൽ പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന സജ്ജമായി. പി. സന്തോഷ് കുമാർ എം.പി തന്റെ പ്രാദേശിക വികസന നിധിയിൽ (MPLADS) നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം എം.പി തന്നെ നിർവഹിച്ചു.
പ്രദേശത്തെ പൊതുസുരക്ഷ വർധിപ്പിക്കാനും രാത്രികാലങ്ങളിൽ യാത്രക്കാർക്കും വ്യാപാരികൾക്കും കൂടുതൽ സൗകര്യം ഒരുക്കാനും ഈ പദ്ധതി സഹായകരമാകും. തോട്ടുമ്മൽ ബസാർ ജങ്ഷനിലെ വെളിച്ചമില്ലായ്മയ്ക്ക് ഇതോടെ ശാശ്വത പരിഹാരമായി.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശ്രീഷ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എരഞ്ഞോളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. സഫീറ, വാർഡ് മെമ്പർമാരായ കെ. വിനീത, പി.വി. ദിജീഷ, എം. മഹേഷ് കുമാർ, എം.കെ. അശോകൻ, ടി. ശശി, സുധീശൻ എന്നിവർ സംസാരിച്ചു
