തലശ്ശേരി : മലബാർ കാൻസർ സെന്ററിൽ റെസിഡന്റ് ഫാർമസിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിനായി യോഗ്യതയുള്ളതും താൽപര്യമുള്ളതുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫിബ്രവരി 9 ന് രാവിലെ 9 മണിക്ക് എം സി സി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ആവശ്യമായ ഒറിജിനൽ രേഖകളുമായി ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0490 2399207 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.mcc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
