Zygo-Ad

27 വർഷമായി കൊടും വനത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപുള്ളിയായ പ്രതിയെ പോലീസ് സാഹസികമായി വയനാട് വനത്തിൽ നിന്ന് പിടികൂടി


വയനാട്: കൊടും വനത്തിൽ ഒളിവിൽ കഴിയുമായിരുന്ന പിടികിട്ടാപുള്ളിയായി 27 വർഷമായി പോലീസ് തപ്പി നടന്ന പ്രതിയെ സാഹസികമായി വയനാട് വനത്തിൽ നിന്ന് പിടികൂടി .

സ്ഥിരം കുറ്റവാളിയായ വയനാട് കേണിച്ചിറ സ്വേദേശി ഹരിലാൽ (51) നെയാണ് 27 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം ഉളിക്കൽ പോലീസ് രാത്രിയിൽ വയനാട് പ്ലാപ്ലശേരി വനത്തിനുള്ളിൽ വെച്ച് അറസ്റ് ചെയ്തത്.

 പിടിച്ചുപറി കേസിൽ തലശേരി കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് മുൻപും പ്രതിയെ പിടികൂടാൻ ശ്രമിച്ച പോലീസുകാരെ മാരകായുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. ഉൾവനത്തിൽ ഷെഡ് കെട്ടിയാണ് ഇയാൾ താമസിച്ചു വന്നിരുന്നത്.

ഉളിക്കൽ എസ് എച്ച് ഒ വി.വി. ഡോളിയുടെ നിർദേശത്തെ തുടർന്ന് എ എസ് ഐ രാജേഷ്, സീനിയർ സിവിൽ ഓഫീസർമാരായ പി.പി. ഷാജി, ബിജു പായം എന്നിവർ ചേർന്ന് നടത്തിയ ഓപറേഷനിലാണ് പ്രതിയെ പിടി അറസ്റ് ചെയ്തത് . തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് റിമാൻഡ് ചെയ്യ്തു .

വളരെ പുതിയ വളരെ പഴയ