Zygo-Ad

തകര്‍ന്ന പാര്‍ശ്വഭിത്തി പുനര്‍നിര്‍മിച്ചില്ല; ബോയ്‌സ് ടൗണ്‍ ചുരം റോഡിലെ യാത്ര അപകട ഭീഷണിയില്‍


വയനാട്: വാഹനമിടിച്ച്‌ തകര്‍ന്ന ബോയ്‌സ് ടൗണ്‍ ചുരത്തിലെ റോഡിന്റെ പാര്‍ശ്വഭിത്തി പുനര്‍നിര്‍മ്മിച്ചില്ല.

പാല്‍ച്ചുരം ബോയ്‌സ് ടൗണ്‍ റോഡിലൂടെയുള്ള യാത്ര അപകട ഭീഷണിയില്‍ പാര്‍ശ്വ ഭിത്തി തകര്‍ന്നിട്ട്‌ രണ്ടാഴ്‌ച കഴിഞ്ഞെങ്കിലും ഇരുവരെയും പുനര്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്‌.

ഏറ്റവും കുടുതല്‍ അപകട സാധ്യതയുള്ള സ്‌ഥലത്തുള്ള പാര്‍ശ്വ ഭിത്തി തകര്‍ന്നു വീണത്‌. ഈ സ്‌ഥലത്ത്‌ അപകട സാധ്യത നിലനില്‍ക്കുമ്പോള്‍ യാത്രക്കാര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്നതിനുവേണ്ടി ഒരു ചുവന്ന റിബ്ബണ്‍ കെട്ടിയത്‌ മാത്രമാണ്‌ റോഡ്‌ ഫണ്ട്‌ ബോര്‍ഡ്‌ ചെയ്‌തിരിക്കുന്നത്‌. 

ബോയ്‌സ് ടൗണ്‍ പാല്‍ ചുരം റോഡിലെ അപകട മേഖലയില്‍ സംരക്ഷണത്തിനായി സ്‌ഥാപിച്ച ഭിത്തിയാണ്‌ രണ്ടാഴ്‌ച മുമ്പ് വാഹനമിടിച്ച്‌ തകര്‍ന്നത്‌. ചെകുത്താന്‍ തോടിന്‌ സമീപം വളവുള്ളതും കയറ്റുമുള്ള ഭാഗത്താണ്‌ തകര്‍ന്നത്‌. 

വലിയ വളവായതു കൊണ്ടു തന്നെ അപകട സാധ്യത ഏറെയാണ്‌. ഇറക്കത്തില്‍ നിയന്ത്രണം വിട്ടാലും കയറ്റം കയറി വരുന്ന വാഹനം നിന്നു പോയാലും കൊക്കയിലേക്ക്‌ പതിക്കുന്ന സാഹചര്യമാണ്‌ നിലനില്‍ക്കുന്നത്‌.

ദിനം പ്രതി നൂറുകണക്കിന്‌ ചെറുതും വലുതുമായ വാഹനങ്ങളാണ്‌ ഇതുവഴി കടന്നു പോകുന്നത്‌. രാത്രി കാലങ്ങളില്‍ വരുന്ന വാഹനങ്ങള്‍ക്കാണ്‌ കൂടുതലായും അപകട ഭീഷണിയാവുന്നത്‌. കഴിഞ്ഞ മഴക്കാലത്ത്‌ ഈ പാതയില്‍ പലപ്പോഴും ആയി റോഡ്‌ ഇടിയുകയും ഗതാഗതം നിലച്ച അവസ്‌ഥയും ഉണ്ടായിരുന്നു. 

കണ്ണൂരില്‍ നിന്ന്‌ വയനാട്ടിലേക്ക്‌ പോകാന്‍ രണ്ട്‌ വഴികള്‍ ആണുള്ളത്‌. ഒന്ന്‌ നെടുംപൊയില്‍ വഴിയും മറ്റേത്‌ പാല്‍ചൂരം വഴിയുമാണ്‌ നെടുംപൊയില്‍ വഴി പോകുന്ന വാഹനങ്ങള്‍ വലിയ ചുരങ്ങള്‍ കയറി വേണം വയനാട്ടില്‍ എത്താന്‍.

പാല്‍ചുരം വഴി കുറഞ്ഞ കയറ്റത്തിലൂടെ വയനാട്ടില്‍ എത്തിച്ചേരാന്‍ കഴിയും ഇതിനു പുറമേ സമയ ലാഭവും ലഭിക്കും. ഭൂരിഭാഗം വാഹനങ്ങളും പാല്‍ചുരം വഴിയാണ്‌ കടന്നു പോകുന്നത്‌. ഇതുകൊണ്ടു തന്നെ ഈ റോഡില്‍ വാഹനപ്പെരുപ്പും കൂടുതലായിട്ടുണ്ട്‌.

വളരെ പുതിയ വളരെ പഴയ