Zygo-Ad

ആധുനികവൽക്കരിച്ച ഇളംങ്കോൽ പള്ളി മദ്രസ ഹാൾ ഉദ്ഘാടനം ചെയ്തു

 


തലശ്ശേരി: കോണോർവയലിന് സമീപമുള്ള ഇളംങ്കോൽ പള്ളിയുടെ കീഴിൽ ആധുനികവൽക്കരിച്ച മദ്രസ ഹാളിന്റെ ഉദ്ഘാടനം നടന്നു. മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.എം. സാജിത് മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹാൾ നവീകരിച്ചത്.

ടി.എം. റഊഫ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖത്തീബ് ഷറഫുദീൻ സഖാഫി സ്വാഗതം പറഞ്ഞു. മുൻ കൗൺസിലർ ടി.പി. ഷാനവാസ്, മദ്രസ അധ്യാപകൻ സയ്യിദ് ജവാദ് സഖാഫി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജനാബ് ഹുസൈൻ ബക്ക ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. പ്രദേശത്തെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.


വളരെ പുതിയ വളരെ പഴയ