Zygo-Ad

സൈബർ സുരക്ഷയും കുട്ടികളും: അംഗൻവാടി വർക്കർമാർക്ക് പരിശീലനം നൽകി


തലശ്ശേരി: ഡിജിറ്റൽ ഡി അഡിക്ഷൻ സെൻ്ററിൻ്റെ (ഡി ഡാഡ്) ആഭിമുഖ്യത്തിൽ സൈബർ സുരക്ഷയും കുട്ടികളും എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കുട്ടികളിലെ മൊബൈൽ ഫോൺ/ഇൻറർനെറ്റ് ആസക്തി കുറച്ചു കൊണ്ടുവരുന്നതിനും ആസക്തിക്ക് അടിമപ്പെട്ട കുട്ടികൾക്ക് കൗൺസലിങ്ങ് നൽകി ജീവിതത്തിൻ്റെ മുഖ്യധാരയിലെത്തിക്കുന്നതിനുമായി കേരള സോഷ്യൽ പൊലീസിങ്ങ് വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണ് ഡി ഡാഡ്. 

തലശ്ശേരി മേഖലയിലെ അംഗൻവാടി വർക്കർമാർക്കായാണ് എരഞ്ഞോളി മോറക്കുന്ന് അംഗൻവാടി ഹാളിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്. കൂത്തുപറമ്പ് അസിസ്റ്റൻറ് പൊലീസ് കമീഷണർ എം.പി. ആസാദ് ഉദ്ഘാടനം ചെയ്തു.

 തലശ്ശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.കെ. ഷഹീഷ് അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ കെ. അശ്വതി,  ഐ.സി.ഡി.എസ് സൂപ്പർവൈസർ മാരായ ഗ്രീഷ്മ, കെ. സിന്ധു എന്നിവർ സംസാരിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മുഹമ്മദ് ഷഫീഖ് ക്ലാസെടുത്തു.

ഡി ഡാഡ് പൊലീസ് കോർഡിനേറ്റർ പി. സുനോജ്കുമാർ സ്വാഗതവും പ്രൊജക്ട് കോർഡിനേറ്റർ ജെ. നെഫർറ്റിറ്റി നന്ദിയും പറഞ്ഞു.

പടം: അംഗൻവാടി വർക്കർമാർക്കുള്ള പരിശീലനം കൂത്തുപറമ്പ് അസിസ്റ്റൻറ് പൊലീസ് കമീഷണർ എം.പി. ആസാദ് ഉദ്ഘാടനം ചെയ്യുന്നു.

വളരെ പുതിയ വളരെ പഴയ