തലശ്ശേരി വെറുക്കപ്പെട്ടവന്റെ ഗവണ്‍മെന്റായി പിണറായി വിജയന്റെ സര്‍ക്കാര്‍ മാറിയിരിക്കുന്നതായി കെ. പി. സി. സി ട്രഷറര്‍ വി. എ നാരായണന്‍ പ്രസ്ഥാവിച്ചു. ഭരണഘടനാപരമായി ഭരിപക്ഷം ഉള്ളതിന്റെ പേരില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുകയാണ്. ധാര്‍മ്മികതയുടെ പേരില്‍ തുടരാന്‍ അധികാരമില്ല. സര്‍ക്കാര്‍ രാജിവെച്ച് പുറത്തുപോകേണ്ട സമയമായിരിക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി കണ്ടില്ലെന്നു നടിക്കാന്‍ മാര്‍ക്‌സിസ്റ് പാര്‍ട്ടി തയ്യാറാകുമോ എന്നും വി. എ ചോദിച്ചു. ഇതിന്റെ ഭാഗമായി മഠത്തുംഭാഗത്തു മാത്രമല്ല കേരളത്തിലുടനീളം അക്രമം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ക്കപ്പെട്ടു.തെരഞ്ഞെടുപ്പു കഴിഞ്ഞതിന്റെ പിറ്റേദിവസം മമ്പറത്ത് ഒരുറിട്ടേര്‍ഡ്അധ്യാപകനെ അക്രമിക്കുകയും സഹോദരി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റായി ഇരുന്നതിന്റെ പേരില്‍ അദ്ദേഹം നടത്തിവരുന്ന കമ്പ്യൂട്ടര്‍ സ്ഥാപനം പട്ടാപ്പകല്‍ പുറത്തുനിന്നും ക്രിമിനലുകളെ ഇറക്കി സ്ഥാപനം അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ അവിടെ ഐക്യജനാധിപത്യമുന്നണി ജയിച്ചിരിരുന്നു. അവിടുത്തെ വിജയത്തിനു കാരണം സി. പി. എമ്മിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായാണെന്നും വി. എ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം വടക്കുമ്പാട് മഠത്തുംഭാഗത്ത് കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു.അദ്ദേഹം. എരഞ്ഞോളി മണ്ഡലം പ്രസിഡണ്ട് കെ. പി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ സജ്ജീവ്മാറോളി, എം. പി അരവിന്ദാക്ഷന്‍, വി രാധാകൃഷ്ണന്‍ മാസ്റ്റര്‍, എം. പി അസൈനാര്‍, അഡ്വ. സി. ടി സജിത്ത്, വി. സി പ്രസാദ്, സുശീല്‍ ചന്ത്രോത്ത്,ഉച്ചുമ്മല്‍ ശശി,ജതീന്ദ്രന്‍ കുന്നോത്ത്, കെ. പി രാഗിണി,പി. കെ സോന, എ. ആര്‍ ചിന്‍മയ്, എം. രഗീഷ് എന്നിവര്‍ സംസാരിച്ചു. കെ. രമേശന്‍ മാസ്റ്റര്‍ സ്വാഗതവും അഡ്വ. വീണ വിശ്വനാഥ് നന്ദിയും പറഞ്ഞു.
