Zygo-Ad

തലശ്ശേരിയിൽ സ്ട്രോക്ക് ബോധവത്കരണ പരിപാടി ശ്രദ്ധേയമായി


 തലശ്ശേരി:തറവാട് ഫിസിയോ ന്യൂറോ റീഹാബ് സെന്ററിന്റെ നേതൃത്വത്തിൽ, വാർഷികാഘോഷങ്ങളോടനുബന്ധിച്ച് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സ്ട്രോക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പൊതുജനങ്ങളിൽ സ്ട്രോക്കിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അടിയന്തര ചികിത്സയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്.

സെന്റർ പ്രസിഡന്റ് അസ്‌ലം മെഡിനോവയുടെ അധ്യക്ഷതയിലായിരുന്നു പരിപാടി. സെക്രട്ടറി മുഹമ്മദ് ഷാനിദ്, പ്രോഗ്രാം കൺവീനർ മഹബൂബ് പാച്ചൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പരിപാടിയിൽ കാഞ്ഞിരോട് ബ്രെയിൻ ആൻഡ് സ്പൈൻ കമ്മ്യൂണിറ്റി സോഷ്യൽ വർക്കറായ ശ്രീ. ഇയാസ്, ഡോ. ജുമൈല (പി.ടി.) എന്നിവർ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ, കാരണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ ക്ലാസുകൾ എടുത്തു. സമയബന്ധിതമായ ചികിത്സയിലൂടെ സ്ട്രോക്ക് വന്ന വ്യക്തിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.

തലശ്ശേരി ടെലിഫിറ്റ്നസ്, യങ്സ്റ്റേഴ്സ് തലശ്ശേരി എന്നീ സ്ഥാപനങ്ങളുടെ സംയുക്ത പങ്കാളിത്തത്തിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. എക്സിക്യൂട്ടീവ് മെമ്പർ മുഹമ്മദ് ശരീഫ് നന്ദി പറഞ്ഞു. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു




വളരെ പുതിയ വളരെ പഴയ