Zygo-Ad

തലശ്ശേരി പി. മോഹൻ & അസോസിയേറ്റ്‌സ് 40-ാം വാർഷികം ആഘോഷിച്ചു; മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു

 


തലശ്ശേരി: പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനമായ പി. മോഹൻ & അസോസിയേറ്റ്‌സിന്റെ 40-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള ഉപഭോക്താവും നിലവിലെ മാഹി എം.എൽ.എയുമായ രമേശ് പറമ്പത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിശ്വസ്തതയും കൃത്യതയും കൈമുതലാക്കിയ നാല് പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമാണ് പി. മോഹൻ & അസോസിയേറ്റ്‌സിനെ വേറിട്ടു നിർ👍🏿ത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ അധ്യക്ഷനായ സി.എ. പി. മോഹൻ തന്റെ 40 വർഷത്തെ പ്രൊഫഷണൽ യാത്രയിലെ അനുഭവങ്ങൾ പങ്കുവെച്ചു. ലളിതമായ തുടക്കത്തിൽ നിന്നും പ്രമുഖമായ ഒരു പ്രൊഫഷണൽ സ്ഥാപനമായി വളർന്ന വഴികളെ അദ്ദേഹം വൈകാരികമായി സ്മരിച്ചു.

മാഹി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് മുഖ്യാതിഥിയായിരുന്നു. തലശ്ശേരി കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ മുൻ ജനറൽ മാനേജർ ഹരിദാസൻ ടി, തലശ്ശേരി പ്രസ് ഫോറം പ്രസിഡന്റ് നവാസ് മെത്തർ, ഡോ. ബാബു രാമചന്ദ്രൻ, ഡോ. രവീന്ദ്രൻ പി.പി, സി.എ. അനിൽ കുമാർ ആർ, സി.എ. ശ്രീജിത്ത്, സി.എ. രാഗേഷ് എന്നിവർ ആശംസകൾ നേർന്നു.

വാർഷികാഘോഷത്തിന്റെ ഭാഗമായി സ്ഥാപനത്തിന്റെ വളർച്ചയിൽ പങ്കാളികളായ മുതിർന്ന ടാക്‌സ് പ്രാക്ടീഷണർമാർ, സ്റ്റാഫ് അംഗങ്ങൾ, ദീർഘകാലമായുള്ള ഉപഭോക്താക്കൾ എന്നിവരെ ആദരിച്ചു.




വളരെ പുതിയ വളരെ പഴയ