തലശ്ശേരി: പ്രസ്സ് ഫോറം മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹ കരണത്തോടെ ഏർപ്പെടുത്തിയ പതിനെട്ടാമത് ഡോ. ഹെർമൻ ഗുണ്ടർട്ട് സ്‌മാരക പത്രപ്രവർത്തക അവാർഡിന് മാതൃഭൂമി
കാസർഗോഡ് ലേഖകൻ പ്രദീപ് നാരായണൻ അർഹനായി. ജൂൺ 20 ന് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച 'ദേശീയ പാതയ്ക്കായി അടിത്തറയോളം മാന്തി:
മണ്ണിടിച്ചിൽ ഭീതിയിൽ അന്തിയുറങ്ങാൻ ഒരിടം തേടി കമലയും കുടുംബവും' എന്ന വാർത്തയാണ് അവാർഡിന് പരിഗണിച്ചത്. അനീഷ് പാതിരിയാട്, പി. ദിനേശൻ, എൻ. സിറാജുദ്ദീൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
10,001 രൂപയും പ്രശസ്‌തി പത്രവും ശില്പവും അടങ്ങുന്ന അവാർഡ് ജനുവരി അഞ്ചിന് പ്രസ് ഫോറം ഹാളിൽ നടക്കുന്ന ചടങ്ങിൽ പി. സന്തോഷ് എം.പി സമ്മാനിക്കും.
വാർത്ത സമ്മേളനത്തിൽ പ്രസ്സ് ഫോറം പ്രസിഡൻ്റ് നവാസ് മേത്തർ, സെക്രട്ടറി അനീഷ് പാതിരിയാട്, ട്രഷറർ എൻ. സിറാജുദ്ദീൻ, ജോ. സെക്രട്ടറി കെ.പി. ഷീജിത്ത്, മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ. ജി.എസ്. ഫ്രാൻസിസ്, എന്നിവർ പങ്കെടുത്തു.
