ധർമ്മടം: ധർമ്മടത്ത് രാസ ലഹരിയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫർഹാൻ(30) ആണ് 3.2 ഗ്രാം മെത്താംഫിറ്റാമിനും 5 ഗ്രാം കഞ്ചാവുമായി പിടിയിലായത്.
തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജ്.കെ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഷിബു.കെ.സി, വിനോദ് കുമാർ.എം.സി, സിവിൽ എക്സൈസ് ഓഫീസർ റോഷി.കെ.പി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന.എം.കെ, ശില്പ.കെ. എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.
