തലശ്ശേരി മുഴിക്കരയിൽ നിന്ന് ആരംഭിച്ച യു. ഡി. എഫ് കോടിയേരി മേഖല വാഹന പ്രചരണ ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരങ്ങൾ ഏറ്റു വാങ്ങി മാടപ്പീടികയിൽ സമാപിച്ചു. സമാപന സമ്മേളനം കെ പി സി സി അംഗം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ടി എൻ പവിത്രൻ സ്വാഗതം പറഞ്ഞു. വി സി പ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ ഇ ആർ വിനോദ് മുഖ്യ പ്രഭാഷണം നടത്തി. വി.ദിവാകരൻ മാസ്റ്റർ, അഡ്വ സി ടി സജിത്ത്, കെ ഖാലിദ് മാസ്റ്റർ, സി പി പ്രസിൽ ബാബു , ഇ.വിജയകൃഷ്ണൻ,സന്ദീപ് കോടിയേരി, കെ കുഞ്ഞി മൂസ, പി കെ രാജേന്ദ്രൻ, പി ദിനേശൻ, ബഷീർ ചെറിയാണ്ടി , റഷീദ് തലായി, കെ പി സിദ്ധീഖ്, കെ പി കുശല കുമാരി, ഷീബ പ്രസിൽ ബാബു സംസാരിച്ചു.
